'നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണം'; വനിതാ മതിലിന് പിന്തുണയുമായി മഞ്‌ജു വാര്യര്‍-Video

കൊച്ചി > ചരിത്രം കുറിക്കാനൊരുങ്ങുന്ന വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീപുരുഷ സമത്വം അനിവാര്യമാണ്. കേരളം മുന്നോട്ട് പോകണം. താന്‍ വനിതാ മതിലിനൊപ്പമാണ്- മഞ്ജു വാര്യര്‍ പറഞ്ഞു.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധതയുളള സാമൂഹ്യസംഘടനാ പ്രതിനിധികളുടെ യോഗം ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പുതുവര്‍ഷദിനത്തില്‍ തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെയാണ് 'വനിതാ മതില്‍' തീര്‍ക്കുന്നത്.
എന്നാൽ വനിതാ മതിലിനെ പിന്തുണച്ചുള്ള വീഡിയോ വാർത്തയായതിനുശേഷം നിലപാടു തിരുത്തി മഞ്ജു വാര്യർ രംഗത്തെത്തി. വനിതാ മതിലിന് ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും അത്തരം പരിപാടികളിൽ നിന്ന് അകന്നു നിൽക്കാനാണ് താൽപര്യമെന്നും അവർ പിന്നീട് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നതിനാലാണ് പിന്മാറ്റമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ സൂചനയുണ്ട്.









0 comments