പിഎസ‌്സി നിയമനം : കായികതാരങ്ങൾക്ക‌് ഒരുശതമാനം സംവരണം: ഇ പി ജയരാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2018, 07:09 PM | 0 min read


സർക്കാർ നിയമനങ്ങളിൽ കായികതാരങ്ങൾക്ക‌് പിഎസ‌്സി ഒരുശതമാനം സംവരണം ഏർപ്പെടുത്തുമെന്ന‌് മന്ത്രി ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ വിശദാംശം തയ്യാറാക്കിവരികയാണ‌്. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ തെഞ്ഞെടുപ്പ് ഫെബ്രുവരി  ഒമ്പതിന‌്  നടക്കും. ജില്ലകളിൽ ജനുവരി 11നാണ‌്. കായിക നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് . ഇതോടെ നിലവിലെ നാമനിർദേശ സംവിധാനം ഇല്ലാതാകും. 

2024 ഒളിമ്പിക്‌സിൽ മെഡൽ ലക്ഷ്യം വച്ച് 11 കായിക ഇനങ്ങളിൽ  പ്രത്യേക ശ്രമം നടത്തുന്നുണ്ട‌്.  ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ 14  താരങ്ങൾക്കും സന്തോഷ് ട്രോഫി ടീമംഗങ്ങൾക്കും ജക്കാർത്ത ഗെയിംസിൽ മെഡൽ നേടിയവർക്കും പാരിതോഷികം നൽകും. 2010 മുതൽ 2014 വരെയുള്ള സ്‌പോർട്‌സ് ക്വാട്ട നിയമനങ്ങൾക്കായി സ്‌പെഷ്യൽ സെൽ രൂപീകരിച്ച്  249 താരങ്ങൾക്ക് ജോലിനൽകാൻ നടപടിയെടുത്തു. ദേശീയ ഗെയിംസിൽ മെഡൽ നേടിയ 83 പേർക്ക് കഴിഞ്ഞ സർക്കാർ ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നൽകിയില്ല.  ഇക്കാര്യം പരിശോധിക്കുകയാണ്‌. സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികൾക്ക് 70 വയസെന്ന പ്രായപരിധിയും 10 വർഷം മാത്രമേ ഭാരവാഹിയായിരിക്കാനാകൂവെന്ന കാലാവധിയും ഉൾപ്പടെയുള്ള ഭേദഗതി ബിൽ നിയമസഭ പാസാക്കി.

സംഘടനകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ പാസാക്കിയതെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിൽ കായികടീമുകൾ രൂപീകരിക്കും.  ഫുട‌്ബോൾ താരങ്ങളെ വാർത്തെടുക്കാൻ 15 വിദ്യാലയങ്ങളിൽ കിക്ക‌്ഓഫ‌് പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Home