അഞ്ച‌് സംസ്ഥാനങ്ങളിലും ബിജെപി തകരും: ഡാനിഷ് അലി

കോട്ടയം
തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പുറത്തുവരുമ്പോൾ ഒരിടത്തുപോലും ബിജെപി സർക്കാർ രൂപീകരിക്കില്ലെന്ന് ജനതാദൾ എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുൻവർ ഡാനിഷ് ആലി. ശബരിമല മാതൃകയിൽ രാജ്യത്തെമ്പാടും വിഷയങ്ങളുണ്ടാക്കി കടന്നുകയറാനാണ് ബിജെപി ശ്രമിക്കുന്നത‌്. കോട്ടയത്ത് ജനതാ ട്രേഡ് യൂണിയൻ സെന്റർ സംസ്ഥാന സ്‌പെഷ്യൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പോരാട്ടത്തിൽ വിജയിക്കില്ലെന്നറിയാവുന്നതിനാൽ വർഗീയ, സാമുദായിക പ്രശ‌്നങ്ങൾ രാജ്യത്താകമാനം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.
ജെടിയുസി ആക്ടിങ് പ്രസിഡന്റ് കൊല്ലങ്കോട് രവീന്ദ്രൻ നായർ അധ്യക്ഷനായി. നേതാക്കളായ ജോസ് തെറ്റയിൽ, ഡോ. എ നീലലോഹിതദാസ്, അഡ്വ. ജമീല പ്രകാശം, പി എം സഫറുള്ള, കായിക്കര ഷംസുദ്ദീൻ, സി എൻ ബാലൻ, പേരൂർ ശശിധരൻ എന്നിവർ സംസാരിച്ചു.









0 comments