പൊലീസ് സംഘത്തെ അക്രമിച്ച് ജീപ്പ് അടിച്ച് തകര്‍ത്ത സംഭവം; 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കിളിമാനൂര്‍ > പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ അക്രമിച്ച് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. മടവൂര്‍ വേട്ടക്കാട്ടുകോണം ചരുവിള പുത്തന്‍വീട്ടില്‍ റിയാസ് (27), മടവൂര്‍ പുലിയൂര്‍കോണം എം സി ഹൗസില്‍ നിഹാസ് (30) എന്നിവരെയാണ് പള്ളിക്കല്‍ പോലീസ് പിടികൂടിയത്. റിയാസ് പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവും, നിഹാസ് കഴിഞ്ഞ വര്‍ഷം ഉമ്മന്‍ചാണ്ടിയില്‍ നിന്നും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചയാളുമാണ്. മുന്‍ വര്‍ക്കല എംഎല്‍എ കഹാറിന്റെ അടുത്ത അനുയായിയും 'കൊച്ച് എംഎല്‍എ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്നയാളുമാണ് റിയാസ്.
നവംബര്‍ ആദ്യവാരം മടവൂര്‍ പുലിയൂര്‍കോണം മെഹര്‍നിസ മന്‍സിലില്‍ അല്‍അമീര്‍ കൊല്ലം ജില്ലയിലെ കിളിക്കോട്ടുകോണം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് സുഹൃത്തുക്കളുടെ വീട്ടില്‍വെച്ച് പീഡനം നടത്തിയതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടാനെത്തിയ കിളികൊല്ലൂര്‍ എസ് ഐ വിനോദിനെയും സംഘത്തെയും പൂട്ടിയിട്ട് അക്രമിക്കുകയായിരുന്നു. ഈ കേസിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കന്‍മാരായ നിഹാസും റിയാസും അറസ്റ്റിലായത്. കേസില്‍ അന്ന് തന്നെ പള്ളിക്കല്‍ പൊലീസ് പുലിയൂര്‍കോണം സ്വദേശികളും കോണ്‍ഗ്ര്‌സ് പ്രവര്‍ത്തകരുമായ അന്‍സര്‍ (38), ഭഗത് (20) എന്നിവരെ പിടികൂടിയിരുന്നു. കൂടാതെ കേസന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലിയൂര്‍കോണത്ത് എത്തിയ പള്ളിക്കല്‍ എസ്‌ഐ ഗംഗാപ്രസാദിനെയും സംഘത്തെയും ജീപ്പ് തടഞ്ഞ് അക്രമിക്കാന്‍ ശ്രമിക്കുകയും ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്ത് സംഭവത്തില്‍ ഫൈസല്‍ എന്നയാളെയും പിടികൂടിയിട്ടുണ്ട്. ഇയാളെ പിഡിപിപി ആക്ട് പ്രകാരം റിമാന്റ് ചെയ്തിട്ടുണ്ട്.
കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പി പി അനില്‍കുമാറിന്റെ നിര്‍ദ്ദേശാനുസരണം കിളിമാനൂര്‍ സിഐ പി അനില്‍കുമാര്‍, പള്ളിക്കല്‍ എസ്എച്ച്ഒ ഗംഗാപ്രസാദ്, എസ്‌സിപ ഒമാരായ ഷാന്‍, ഹരീഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments