സുനിൽ പി ഇളയിടത്തിന്‌ നേരെ സംസ്‌കൃത സർവകലാശാലയിൽ സംഘപരിവാർ അക്രമം; നെയിംബോർഡ്‌ തകർത്തു; അപായ ചിഹ്‌നം വരച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2018, 08:26 AM | 0 min read

കൊച്ചി > ചിന്തകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടത്തിന്‌ നേരേ കാലടി സംസ്‌കൃത സർവകലാശാലയിൽ സംഘപരിവാർ അക്രമം.  സർവകലാശാലയിൽ മലയാള വിഭാഗം അസോസിയേറ്റ്‌ പ്രൊഫസറായ അദ്ദേഹത്തിന്റെ  മുറിക്ക്‌ മുന്നിലാണ്‌ സംഘപരിവാറുകാർ അക്രമം നടത്തിയത്‌.

സുനിൽ പി ഇളയിടത്തിന്റെ പേരെഴുതിയ ബോർഡ്‌ അക്രമികൾ തകർത്തു. കൂടാതെ ചുവരിൽ കാവിനിറത്തിൽ അപായ ചിഹ്‌നങ്ങളും വരച്ചുവെച്ചു.സംഭവത്തിൽ  സർവ്വകലാശാല  രെജിസ്‌ട്രാർ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം സുനിൽ പി ഇളയിടത്തെ കൊല്ലണമെന്ന വധഭീഷണി സംഘപരിവാർ മുഴക്കിയിരുന്നു. അതിനു പിറകെയാണ്‌ പുതിയ അക്രമങ്ങൾ  നടന്നത്‌.  ശബരിമല സ്‌ത്രീ പ്രവേശന വിധിക്ക്‌ അനുകൂലമായി പ്രസംഗിച്ചതിന്റെ പേരിൽ ഇളയിടത്തെ കണ്ടാൽ കല്ലെറിഞ്ഞ്‌ കൊല്ലണമെന്നാണ്‌ സംഘപരിവാറുകാർ സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home