ഹജ്ജ‌് അപേക്ഷകരുടെ എണ്ണം കുറയുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2018, 08:40 PM | 0 min read

കരിപ്പൂർ
മുൻ വർഷങ്ങളെ അപേക്ഷിച്ച‌് ഇത്തവണ ഹജ്ജ‌് അപേക്ഷകരുടെ എണ്ണം കുറയുന്നു. അഞ്ചുവർഷം തുടർച്ചയായി അപേക്ഷിച്ചവർക്ക‌് അവസരം നൽകാത്തതും   സാമ്പത്തിക പ്രതിസന്ധിയുമാണ‌് അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമായതെന്നാണ‌് സൂചന. പ്രതിസന്ധി മുൻകൂട്ടിക്കണ്ട‌് സംസ്ഥാന ഹജ്ജ‌് കമ്മിറ്റി, അഞ്ചുവർഷം തുടർച്ചയായി അപേക്ഷിച്ചവർക്ക‌് നറുക്കെടുപ്പില്ലാതെ അവസരം നൽകണമെന്ന‌് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രസർക്കാർ   ആവശ്യംതള്ളി.

ഒക്ടോബർ 17നാണ‌് ഈ വർഷത്തെ ഹജ്ജ‌് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത‌്. നവംബർ 17 ആണ‌്  അവസാന തീയതി. അപേക്ഷ സ്വീകരിച്ച‌്  13 ദിവസം പിന്നിട്ടിട്ടും 10,000 അപേക്ഷയാണ‌് സംസ്ഥാന ഹജ്ജ‌് കമ്മിറ്റിക്ക‌് ലഭിച്ചത‌്. കഴിഞ്ഞ വർഷം ഈ കാലയളവിൽ  20,000 കവിഞ്ഞിരുന്നു. കഴിഞ്ഞ മൂന്നുവർഷവും സംസ്ഥാന ഹജ്ജ‌് കമ്മിറ്റിക്ക‌് ലഭിച്ച അപേക്ഷകൾ മുക്കാൽലക്ഷമാണ‌്. കഴിഞ്ഞ വർഷം 76,000 അപേക്ഷകളാണ‌് ലഭിച്ചത‌്. 64,311 പേരും കാത്തിരിപ്പ‌് പട്ടികയിലായിരുന്നു.  2017ൽ 78,000 പേർ കാത്തിരിപ്പ‌് പട്ടികയിൽ ഇടംനേടി. 2016–ലാണ‌്  കൂടുതൽ പേർ ഹജ്ജിന‌് അപേക്ഷിച്ചത‌്– 88,000. ഇതിൽ 74,000 പേരും കാത്തിരിപ്പ‌് പട്ടികയിൽ ഇടംനേടി. 11,689 ആയിരുന്നു 2018–ൽ സംസ്ഥാനത്തിന്റെ ഹജ്ജ‌് ക്വാട്ട.

അപേക്ഷകരിൽ ഇത്തവണയും കൂടുതൽ   മലപ്പുറത്തുനിന്നാണ‌്.  കോഴിക്കോടാണ‌് രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനത്ത് കണ്ണൂരും. പത്തനംതിട്ടയിൽനിന്നാണ‌്  കുറവ‌് അപേക്ഷകർ. ഇത്തവണത്തെ അപേക്ഷ അരലക്ഷംപോലും എത്തില്ലെന്നാണ‌് അധികൃതരുടെ കണക്കുകൂട്ടൽ.



deshabhimani section

Related News

View More
0 comments
Sort by

Home