ദേശാഭിമാനി സാഹിത്യ പുരസ‌്കാര സമർപ്പണം: ടി പത്മനാഭൻ മുഖ്യാതിഥി

ദേശാഭിമാനി സാഹിത്യ പുരസ‌്കാര സമർപ്പണ ചടങ്ങിൽ മുഖ്യാതിഥിയായി എഴുത്തുകാരൻ ടി പത്മനാഭൻ പങ്കെടുക്കും. 28ന‌് വൈകിട്ട‌് അഞ്ചിന‌് കോഴിക്കോട‌് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പുരസ‌്കാരം സമർപ്പിക്കും.
അംബികാസുതൻ മാങ്ങാട‌്(കഥ), പി രാമൻ(കവിത), രാജേന്ദ്രൻ എടത്തുംകര (നോവൽ) എന്നിവർ പുരസ‌്കാരങ്ങൾ സ്വീകരിക്കും.
മന്ത്രി എ കെ ശശീന്ദ്രൻ, എ പ്രദീപ‌്കുമാർ എംഎൽഎ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ‌്, ചീഫ‌് എഡിറ്റർ പി രാജീവ‌്, സംഘാടക സമിതി ചെയർമാൻ പി മോഹനൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡോ. ഖദീജ മുംതാസ‌്, കെ പി രാമനുണ്ണി, വി ആർ സുധീഷ‌്, യു കെ കുമാരൻ, പി പി രാമചന്ദ്രൻ, കെ ഇ എൻ എന്നിവർ സംസാരിക്കും.









0 comments