ചിലയിടങ്ങളിൽ നേരിയതോതിൽ വൈദ്യുതി നിയന്ത്രണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2018, 08:55 PM | 0 min read


തിരുവനന്തപുരം
കേന്ദ്രപൂളിൽനിന്നുള്ള വൈദ്യുതിലഭ്യതയിൽ കുറവുവന്നതോടെ സംസ്ഥാനത്ത‌് ചിലയിടങ്ങളിൽ നേരിയതോതിൽ വൈദ്യുതി നിയന്ത്രണം. ഒരാഴ‌്ചത്തേക്ക‌് വൈകിട്ട‌്  6.30 മുതൽ 9.30വരെയാണ‌് നിയന്ത്രണം.  താൽച്ചർ നിലയത്തിൽനിന്ന‌് 200 മെഗാവാട്ടും കൂടങ്കുളം ആണവനിലയത്തിൽനിന്ന‌് 266 മെഗാവാട്ടുമാണ‌് കുറവുണ്ടായത‌്. ഇൗ നിലയങ്ങളിലെ രണ്ടുവീതം യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്നാണിത‌്. ലോവർപെരിയാർ(180 മെഗാവാട്ട‌്), പന്നിയാർ(32 മൊഗാവാട്ട‌്), പെരിങ്ങൽകുത്ത് (48 മെഗാവാട്ട‌്) തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും സ്വകാര്യ വൈദ്യുതി നിലയങ്ങളും വെള്ളപ്പൊക്കത്തിൽ തകരാറിലായി. ഇവ പുനർനിർമിച്ച് ഉല്പാദനം പുനരാരംഭിക്കാനുള്ള  നടപടികൾ ആരംഭിച്ചിട്ടുണ്ട‌്. ലോവർ പെരിയാർ നിലയം  പത്തുദിവസത്തിനകം പുനരാരംഭിക്കും. തുടർന്ന‌് ബാക്കിനിലയങ്ങളും. കർണാടകത്തിലെ  ഗുഡ‌്ഗി(എൻടിപിസി) നിലയവും പ്രവർത്തനരഹിതമായതിനാൽ വൈദ്യുതി ലഭിക്കുന്നില്ല.
 



deshabhimani section

Related News

View More
0 comments
Sort by

Home