മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സൂര്യയും കാര്‍ത്തിയും 25 ലക്ഷം നല്‍കും; പിന്തുണ അറിയിച്ച് മോഹന്‍ലാലും മഞ്ജു വാര്യരും ഉള്‍പ്പെടെയുള്ള താരങ്ങള്‍

കൊച്ചി > കാലവര്‍ഷക്കെടുതിയിലകപ്പെട്ടവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തമിഴ് നടന്‍മാരും സഹോദരന്‍മാരുമായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കും. നേരത്തെ തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ കേരളത്തിന് സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയിരുന്നു.
സംസ്ഥാനം അഭൂതപൂര്‍വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന അഭ്യര്‍ഥനയുമായി മലയാള താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നടന്‍മാരായ മോഹന്‍ലാല്‍, ജയറാം നടിമാരായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ശോഭന എന്നിവരാണ് സഹായഭ്യര്‍ഥനയുമായി രംഗത്ത് വന്നത്. ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുക എന്ന പോസ്റ്റ് സ്വന്തം ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നേരത്തെ നടന്‍മാരായ നിവിന്‍ പോളിയും മമ്മൂട്ടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്‌മെന്ന് അഭ്യര്‍ഥിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.









0 comments