കേരളം രാജ്യത്തിന് മാതൃക; ബിജെപിയും മോഡിയും ഇന്ത്യയെ നശിപ്പിക്കുന്നു: സ്വാമി അഗ്‌നിവേശ്

ചങ്ങനാശേരി > ശ്രീബുദ്ധന്റെയും ഗാന്ധിജിയുടെയും പാതവിട്ട് അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ഭരണകൂടത്തിന്റെ കീഴിലാണ് നാം ജീവിക്കുന്നതെന്ന് സ്വാമി അഗ്‌നിവേശ്. സ്വാതന്ത്ര്യ സമരത്തില്‍ ഒരു ദിവസം പോലും പങ്കെടുക്കാത്തവര്‍ ദേശീയതയുടെ വക്താക്കളാകുന്ന കാപട്യത്തിന്റെ നടുവിലാണ് ജനങ്ങളെന്നും അഗ്‌നിവേശ് പറഞ്ഞു. കീടനാശിനികള്‍ നിരോധിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുക, കേരളത്തെ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കുക, മതസൗഹാര്‍ദം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനാരോഗ്യ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന മൗന ഉപവാസത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളം നാടിനു മാതൃകയാണ്. സംസ്ഥാന സര്‍ക്കാരും പോലീസും തനിക്ക് സുരക്ഷയെരുക്കി. വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തെ ബിജെപി ഭരണം പൂര്‍ണ പരാജയമാണ്. ചത്തീസ്്ഗഢില്‍ സംഘപരിവാര്‍ ശക്തിതികള്‍ തന്നെ വേട്ടയാടി. കേരളത്തില്‍ ഇനിയും വരും.ഇവിടെയെത്തിയപ്പോഴാണ് പ്രത്യേക സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് തോന്നിയത്. കേരളത്തിന്റെ മതേതര മനസുകൊണ്ടാണ് കേരളത്തില്‍ ആര്‍എസ് എസിന് വളരാന്‍ കഴിയാത്തതെന്നും ബിജെപിയും മോഡിയും ഇന്ത്യയെ നശിപ്പിക്കുകയാണന്നും സ്വാമി അഗ്‌നിവേശ് പറഞ്ഞു.
മുനിസിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നി പറമ്പിലിന്റെ അധ്യക്ഷത വഹിച്ച സമ്മേളനം സാമൂഹ്യ പ്രവര്‍ത്തക ദയാബായി ഉദ്ഘാടനം ചെയ്തു. പാശ്ചാത്യ രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന കീടനാശിനികളുടെ ഏറ്റവും വലിയ വിപണന കേന്ദ്രമായി ഇന്ത്യ മാറുകയാണെന്ന് ദയാബായി പറഞ്ഞു.
ഡോ ജേക്കബ് വടക്കന്‍ചേരി, ഡോ പി റ്റി ബാബുരാജ്, ഫാ ജോസഫ് വര്‍ഗീസ്, ഫാ ദാസ് ജോര്‍ജ്ജ്, നഗരസഭാംഗം അഡ്വ പി എ നസീര്‍, ജസ്റ്റിന്‍ ബ്രൂസ്, കെ വി സുഗതന്‍, സണ്ണി പുത്തന്‍പുരയ്ക്കല്‍, ഷിബു ജോയി, ആന്റണി ഇളപ്പുങ്കള്‍ എിവര്‍ പ്രസംഗിച്ചു. ഒന്‍പതിന് സമാപന സമ്മേളനം സി എഫ് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.









0 comments