മലമ്പുഴ ഡാം തുറന്നു; ഡാം തുറക്കുന്നത് 4 വര്‍ഷത്തിനു ശേഷം: video

പാലക്കാട് > നാലു വര്‍ഷത്തിനു ശേഷം മലമ്പുഴ ഡാം തുറന്നു.ഇന്ന് മഴ ശക്തമായതോടെ പരാമവധിശേഷിയായ 115.06 മീറ്ററിലെത്തിയതോടെയാണ് ഡാം തുറന്നത്.
ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. ആദ്യം നാലാമത്തെ ഷട്ടറും അല്‍പസമയത്തിനു ശേഷം മൂന്നാമത്തെ ഷട്ടറും പിന്നീട് രണ്ടാമത്തെ ഷട്ടറുമാണ് തുറന്നത്. മൂന്നിഞ്ച് വീതമാണ് ഷട്ടറുകള്‍ തുറന്നത്. 312 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ ഡാമില്‍ നിന്നും ഷട്ടറുകള്‍ തുറന്നതോടെ പുഴയിലെത്തുക.

ചില വേനല്‍കാലങ്ങളില്‍ കാര്‍ഷിക ആവശ്യത്തിന് തുറക്കുന്ന ഡാം നാല് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ജൂലൈ മാസത്തില്‍ തുറക്കുന്നത്. ഡാം തുറക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളില്‍ തൃത്താല വെള്ളിയാങ്കല്ല് വരെ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു.









0 comments