അഭിമന്യു ഫണ്ട‌്: സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി ശേഖരിച്ചത‌് 2.11 കോടി

കൊച്ചി > ക്യാമ്പസ‌് ഫ്രണ്ട‌്, പോപ്പുലർ ഫ്രണ്ട‌് വർഗീയ തീവ്രവാദികൾ കൊലപ്പെടുത്തിയ മഹാരാജാസിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി നടത്തിയ ഫണ്ട‌് ശേഖരണത്തിൽ ലഭിച്ചത‌് 2,11,19,929 രൂപ. ഇതിനു പുറമെ 16 മോതിരവും ഏഴു കമ്മലും 12 സ്വർണനാണയവും നാലു വളയും ഒരു സ്വർണലോക്കറ്റും ലഭിച്ചു.
ജില്ലയിലെ 20 ഏരിയ കമ്മിറ്റികളുടെ കീഴിൽ പാർടിയുടെയും വർഗ﹣ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ രണ്ടുദിവസം നടന്ന ഹുണ്ടികപ്പിരിവിലൂടെ ലഭിച്ച പണമാണ‌് ഇതിലേറെയും. വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും സഹായം എത്തിച്ചു. ഫെഡറൽ ബാങ്കിൽ തുടങ്ങിയ അഭിമന്യു കുടുംബസഹായ ഫണ്ട‌് അക്കൗണ്ടിൽ ബുധനാഴ‌്ചവരെ എത്തിയ 39,48,070 രൂപയും ഇതിൽ ഉൾപ്പെടും. അക്കൗണ്ടിലേക്ക‌് ഇപ്പോഴും സഹായം എത്തുകയാണ‌്. ഏരിയ കമ്മിറ്റികൾവഴി 1,63,51,299 രൂപയും ജില്ലാകമ്മിറ്റിക്ക‌് നേരിട്ട‌് 8,20,560 രൂപയുമാണ‌് ലഭിച്ചത‌്.
വിവിധ ഏരിയ കമ്മിറ്റികൾക്ക‌് ലഭിച്ച തുക
എറണാകുളം﹣ 11,50,000
പള്ളുരുത്തി﹣ 11,47,901
കൊച്ചി﹣ 10,03,484
വൈറ്റില﹣ 12,30,790
തൃപ്പൂണിത്തുറ﹣ 14,64,221
കളമശേരി﹣ 10,52,888
മുളന്തുരുത്തി﹣ 8,01,765
കൂത്താട്ടുകുളം﹣ 5,32,745
കോലഞ്ചേരി﹣ 8,18,160
മൂവാറ്റുപുഴ﹣ 8,09,015
കോതമംഗലം﹣ 7,84,177
കവളങ്ങാട്﹣ 3,12,000
പെരുമ്പാവൂർ﹣ 9,35,205
കാലടി﹣ 6,11,145
അങ്കമാലി﹣ 4,02,000
നെടുമ്പാശേരി﹣ 5,46,023
ആലുവ﹣ 5,15,183
ആലങ്ങാട്﹣ 7,69,599
പറവൂർ﹣ 6,50,243
വൈപ്പിൻ﹣ 819255
അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഐ എം എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികളാണ‌് ഫണ്ട‌് ശേഖരിച്ചത‌്. അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട അർജുന്റെയും വിനീതിന്റെയും ചികിത്സക്കുകൂടിയാണ‌് ഫണ്ടിന‌് ആഹ്വാനംചെയ‌്തത‌്.









0 comments