തിരുന്നാവായയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു; ബസിന്റെ ചില്ലുകള്‍ തകര്‍ത്തു

തിരുര്‍ > കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിക്കുകയും ബസ് തകര്‍ക്കുകയും ചെയ്തതായി പരാതി.കണ്ണൂര്‍ തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎല്‍ 15 എ 1956 സൂപ്പര്‍ എയര്‍ ഡീലക്‌സ് ബസിനെതിരെയാണ് കാര്‍ യാത്രക്കാര്‍ അക്രമം നടത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ 1.30ഓടെ തിരുന്നാവായ പാലത്തിലെ ടോള്‍ ബൂത്തിന് സമീപത്തു വെച്ചാണ് സംഭവം. ബസ് പുത്തനത്താണി തിരുന്നാവായ വഴി യാത്ര തുടരുന്നതിനിടെ പുത്തനത്താണിയില്‍ നിന്നും പിന്നാലെയെത്തിയ കെഎല്‍ 55. ജെ 3344 സ്വിഫ്റ്റ് കാര്‍ റോഡിന് കുറുകെയിട്ട് ബസ് തടയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു
മര്‍ദ്ദനത്തില്‍ ബസ് ഡ്രൈവര്‍ തിരുവനന്തപുരം പാപ്പനംകോട് തോപ്പില്‍ നയീമിന് പരുക്കേറ്റു. അക്രമികള്‍ കല്ലെറിഞ്ഞ് ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്തു. തിരൂര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments