അഭിമന്യുവിന്റെ കുടുംബം തിങ്കളാഴ്‌ച വട്ടവടയില്‍ ഇല്ല

മറയൂര്‍ > അഭിമന്യുവിന്റെ മാതാപിതാക്കളും ബന്ധുകളും തിങ്കളാഴ്ച്ച സ്വദേശമായ വട്ടവട ഗ്രാമ പഞ്ചായത്തിലെ കൊട്ടാക്കമ്പൂരിലെ വീട്ടില്‍ ഉണ്ടാകില്ല. ഗ്രാമീണരുടെ പരമ്പരാഗതമായുള്ള ആചാരപ്രകാരം തമിഴ്‌നാട്ടിലെ ചുരുളി എന്ന സ്ഥലത്ത് എത്തിയാണ് മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ഇതിനായി ഞായറാഴ്ച വൈകുന്നേരം പോകുന്ന കുടുംബാഗങ്ങള്‍ തിങ്കളാഴ്ച രാത്രിയാണ് മടങ്ങി എത്തുക.
ദിവസേന നൂറു കണക്കിനാളുകളാണ് വിദൂര പ്രദേശങ്ങളില്‍ നിന്നും ബസ് മാര്‍ഗ്ഗവും മറ്റും യാത്ര ചെയ്ത അഭിമന്യുവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നതിനായി എത്തുന്നത്. തിങ്കളാഴ്ച്ച യാത്ര പ്ലാന്‍ ചെയ്തവര്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്‌ക്കേണ്ടതാണ്.









0 comments