കേരളം ട്രാൻസ് ജെൻഡേഴ്സ് സൗഹൃദ സംസ്ഥാനം : മമ്മൂട്ടി

നെടുമ്പാശേരി
ട്രാൻസ‌് ജെൻഡർമാരുടെ സംഘടനയായ ദ്വയ ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷികാഘോഷങ്ങളും സൗന്ദര്യ മൽസരവും നെടുമ്പാശേരിയിൽ ആരംഭിച്ചു. നടൻ മമ്മൂട്ടി ഉദ്ഘാടനംചെയ്തു. ട്രാൻസ്ജെൻഡറുകളെ ഇത്രയേറെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സമൂഹം രാജ്യത്ത് മറ്റൊരിടത്തുമില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ദ്വയ പ്രസിഡന്റ് ശീതൾ ശ്യാം അധ്യക്ഷയായി. സിനിമാതാരങ്ങളായ ജയസൂര്യ, അംബിക, സംവിധായകൻ രഞ്ജിത് ശങ്കർ, വിപിഎസ് ലേക് ഷോർ ആശുപത്രി സിഇഒ എസ് കെ അബ്ദുല്ല, കൈരളി ചാനൽ ജനറൽ മാനേജർ പ്രതാപ്, ടി എ സത്യപാൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും സൗന്ദര്യമൽസരവും നടന്നു.









0 comments