സ്വർണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം > സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു. പവന് 120 രൂപ ഇടിഞ്ഞ് 57,080 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞു. ഇതോടെ വില 7135 രൂപയായി. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,647.78 ഡോളറാണ് വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5890 രൂപയിലുമെത്തി. ഡിസംബർ 14 മുതൽ മാറ്റമില്ലാതിരുന്ന സ്വർണത്തിന് ഇന്നലെ 80 രൂപ കൂടിയിരുന്നു.
Related News

0 comments