സാന്ദ്രാ തോമസിന് നിർമാതാക്കളുടെ സം​ഘടനയിൽതുടരാം: അം​ഗത്വം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 06:17 PM | 0 min read

കൊച്ചി > നിർമാതാക്കളുടെ സം​ഘടനയിൽ നിന്നും സാന്ദ്രാ തോമസിന്റെ അം​ഗത്വം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്തു. എറണാകുളം സബ്കോടതിയാണ് അം​ഗത്വം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്തത്. വിഷയത്തിൽ സാന്ദ്രാ തോമസ് നൽകിയ ഉപ ഹർജിയിലാണ് കോടതി ഉത്തരവ്. അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്രക്ക് നിർമാതാക്കളുടെ സംഘടനയിൽ തുടരാം.

കഴിഞ്ഞ നവംബർ 5നാണ് നിർമാതാക്കളുടെ സം​ഘടനയിൽ നിന്നും സാന്ദ്രാ തോമസിനെ പുറത്താക്കിയത്. അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചായിരുന്നു നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നിർമാതാക്കളുടെ സംഘടനയ്ക്ക് നേരെ സാന്ദ്ര തോമസ് രൂക്ഷമായ വിർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉൾവിഭാ​ഗമുണ്ടെന്നും അവരാണ് അസോസിയേഷൻ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സാന്ദ്ര തോമസ് നേരത്തെ വിമർശിച്ചിരുന്നു. സംഘടനയിലെ സ്ത്രീകളെ പൂർണമായും അവ​ഗണിക്കുന്നു. സ്ത്രീകൾ സംഘടനയിൽ ഇല്ലാത്തതുപോലെയാണ് പെരുമാറ്റമെന്നും സാന്ദ്ര പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home