മിൽമ യൂണിയൻ തെരഞ്ഞെടുപ്പ് ; 3 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന്‌ ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 01:15 AM | 0 min read


കൊച്ചി
മിൽമ എറണാകുളം യൂണിയൻ തെരഞ്ഞെടുപ്പ് ജനുവരി 20ന് നടത്തണമെന്ന ഡയറക്ടർ ബോർഡിന്റെ ആവശ്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമീഷനോട് ഹൈക്കോടതി നിർദേശിച്ചു. ഈ ആവശ്യം സഹകരണ തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയതിനെതിരെ യൂണിയൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്.

സഹകരണനിയമത്തിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ സീറ്റുകൾ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് യൂണിയന്റെ ആവശ്യം. മൂന്ന് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. നിയമാവലിക്ക്‌ വിരുദ്ധമായി സീറ്റിന്റെ എണ്ണം നിശ്ചയിച്ചതിനാലാണ് തെരഞ്ഞെടുപ്പ് എന്ന ആവശ്യം കമീഷൻ നിഷേധിച്ചത്. എന്നാൽ, പുതിയ നിയമഭേദഗതിപ്രകാരം ഇതിൽ തെറ്റില്ലെന്ന് ഹർജിക്കാർ വാദിച്ചു. സീറ്റിന്റെ എണ്ണം 16ൽനിന്ന് 17 ആയാണ് വർധിപ്പിച്ചത്. സത്രീകൾക്കും പട്ടികവിഭാഗങ്ങൾക്കുമായി സീറ്റ് നീക്കിവയ്ക്കണമെന്ന നിയമഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു വർധന.



deshabhimani section

Related News

View More
0 comments
Sort by

Home