മാനന്തവാടിയിൽ ആദിവാസി യുവാവിനോട് ക്രൂരത; വിനോദ സഞ്ചാരികളുടെ കാർ കസ്റ്റഡിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 02:27 PM | 0 min read

തിരുവനന്തപുരം > വയനാട് ആദിവാസി യുവാവിന് നേരെ ആക്രമണം നടത്തിയ സംഘം സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. ഹർഷിദ് എന്നയാളാണ് വാഹനം ഒടിച്ചിരുന്നത്. ഒപ്പ്ണ്ടായിരുന്ന മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത കെഎൽ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാർ പച്ചിലക്കാട് നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ സുനിൽ ​ഗോപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാർ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. 

സംഭവത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഒ ആർ കേളും  ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട ആദിവാസി യുവാവ് മാതനെ കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വിനോദസഞ്ചാരികൾ വലിച്ചിഴച്ചത്. സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലാണ് വാക്കുതർക്കം ഉണ്ടായത്. ബഹളംകേട്ടു പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദസഞ്ചാരികളും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടയാനെത്തിയതായിരുന്നു മാതൻ. പിന്നാലെ സംഘം  മാതനെ കൈപിടിച്ച് മാനന്തവാടി-പുൽപ്പള്ളി റോഡിലൂടെ കാറിൽ വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവത്തിൽ മാതന്റെ അരയ്ക്കും കൈകാലുകൾക്കും പരുക്കേറ്റു. മാതൻ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home