ശബരിമല: കാനനപാത വഴി എത്തുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം

ശബരിമല > പരമ്പരാഗത കാനനപാത വഴി എത്തുന്ന തീർഥാടകർക്ക് വരിനിൽക്കാതെ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കി തിരുവതാംകൂർ ദേവസ്വം ബോർഡ്. എരുമേലിയിലും പുല്ലുമേട്ടിലും തീർഥാടകർക്ക് പ്രത്യേക എൻട്രി പാസ് നൽകുമെന്നും മാറ്റം ഈ തീർഥാടന കാലത്ത് തന്നെ നടപ്പിലാക്കുമെന്നും ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.
വനം വകുപ്പുമായി സഹകരിച്ചാണ് കാനന പാതവഴി എത്തുന്ന തീർഥാടകർക്ക് പ്രത്യേക ടാഗ് നൽകുന്നത്. ഇത്തരത്തിൽ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും കാനന പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീർഥാടകർക്ക് ദർശനം നടത്താം.
Related News

0 comments