ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 02:02 PM | 0 min read

കോട്ടയം > ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. എരുമേലിയ്ക്ക് സമീപം മുക്കൂട്ടുത്തറയിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം. അപകടത്തിൽ ബം​ഗളൂരു സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു. മണികണ്ഠൻ, തൃപ്പണ്ണൻ, ശ്രീകാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു പേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.



deshabhimani section

Related News

0 comments
Sort by

Home