സന്നിധാനത്തേക്ക് പുതിയ ഗൂർഖ ആംബുലൻസ് വാങ്ങും

ശബരിമല> സന്നിധാനത്ത് അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ദേവസ്വം ബോർഡ് പുതിയ ഗൂർഖ ആംബുലൻസ് വാങ്ങും. ഈ മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് വാഹനം വാങ്ങാനാണ് ബോർഡ് ആലോചിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിലായതിനാൽ വാഹനമോടിക്കാൻ കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. ഇത് ഉടനടി പൂർത്തീകരിക്കും.
നിലവിൽ സന്നിധാനം ഗവ. ആശുപത്രിയിൽ ബോർഡിന്റെ ഒരു ഗൂർഖ ആംബുലൻസുണ്ട്. ഫോർസ് മോട്ടോഴ്‌സിന്റെ ഗൂർഖ ജീപ്പ് കുത്തനെയുള്ള മലകയറ്റത്തിനും ഓഫ്‌റോഡ് ഉപയോഗത്തിനുമുള്ള ക്ഷമതയുള്ള വാഹനമാണ്. ഒരു വാഹനം കൂടി വരുന്നത് തീർഥാടകർക്ക് സഹായകമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
Related News

0 comments