വിവാഹം നവംബർ 30ന്; മലേഷ്യയിൽ ഹണിമൂൺ: തീരാനോവായ് മടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 09:16 AM | 0 min read

പത്തനംതിട്ട> വിവാഹം കഴിഞ്ഞ് മലേഷ്യയിലെ ആദ്യയാത്ര ആഘോഷിച്ച് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നവദമ്പതികൾ അപകടത്തിൽപ്പെട്ടത്. നവംബർ 30 നായിരുന്നു വിവാഹം. ഹണിമൂൺ കഴിഞ്ഞ് നിഖിലും അനുവും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നു. നവദമ്പതികൾക്കൊപ്പം നിഖിലിന്റെ അച്ഛൻ മത്തായി ഈപ്പനും അനുവിന്റെ അച്ഛൻ ബിജു പി ജോർജും മരിച്ചു. പുലർച്ചെ 3.30ഓടെയാണ് അപകടം.  വീട് എത്തുന്നതിന് ഏഴ് കിലോമീറ്റർ മുമ്പാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. കാർ ഓടിച്ചത് യുവതിയടെ അച്ചൻ ബിജുവാണ്. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

 



deshabhimani section

Related News

0 comments
Sort by

Home