Deshabhimani

ഊർജസംരക്ഷണത്തിലെ ദേശീയ പുരസ്‌കാരം സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 03:48 AM | 0 min read

തിരുവനന്തപുരം > ഊർജ സംരക്ഷണത്തിലെ കേരള മാതൃകയ്ക്ക് ലഭിച്ച ദേശീയ അംഗീകാരം അഭിമാനകരമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 2024 ലെ നാഷണൽ എനർജി കൺസർവേഷൻ അവാർഡിലെ സംസ്ഥാന ഊർജ കാര്യക്ഷമത പെർഫോമൻസ്‌ വിഭാഗത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമാണ്‌ ലഭിച്ചത്. ഊർജകാര്യക്ഷമത ഉറപ്പാക്കാൻ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.

കാർഷികരംഗം, വൈദ്യുത വിതരണരംഗം, ഗതാഗതം, വ്യവസായികരംഗം, വൻകിട കെട്ടിടങ്ങൾ, ഗാർഹിക മേഖല എന്നീ വിഭാഗങ്ങളിൽ ഊർജകാര്യക്ഷമത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും  ഊർജ കാര്യക്ഷമത വർധിപ്പിക്കാൻ സർക്കാർ ഇതര സ്ഥാപനങ്ങളുടെ ധന സഹായത്തോടെ നടത്തുന്ന പദ്ധതികളും പ്രവർത്തനങ്ങളും  കണക്കിലെടുത്താണ് കേരളത്തിന് പുരസ്‌കാരം ലഭിച്ചത്. ഈ മേഖലയിൽ കൂടുതൽ മികവോടെ മുന്നോട്ടുപോകാൻ ഈ അംഗീകാരം പ്രചോദനം പകരുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു.



deshabhimani section

Related News

0 comments
Sort by

Home