ഗുരുതര ലൈംഗികാതിക്രമം; പരാതി പിൻവലിച്ചാലും കേസ്‌ റദ്ദാക്കാനാകില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 12:44 AM | 0 min read

കൊച്ചി -
ഗുരുതര ആരോപണങ്ങളുള്ള  ലൈംഗികാതിക്രമക്കേസുകളിൽ ഇര പരാതി പിൻവലിച്ചാലും കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. മകളുടെ പരാതിയിൽ അച്ഛനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദീന്റെ  പരാമർശം. ഗുരുതരമായ കേസുകൾ റദ്ദാക്കാനാകില്ലെന്നും പ്രതി വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

ഇര സംഭവത്തിന്റെ ആഘാതത്തിൽനിന്ന്‌ അതിജീവിച്ചാൽപ്പോലും കേസ് റദ്ദാക്കാനാകില്ലെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയെ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ലൈംഗികാതിക്രമവും മറ്റു നിരവധി കുറ്റകൃത്യങ്ങളും ആരോപിക്കപ്പെടുന്ന ഈ കേസിലും സുപ്രീംകോടതി വിധി ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത മകളെ മൂന്നുവർഷത്തിനിടെ നിരവധിതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. വിചാരണയ്ക്കിടെ പെൺകുട്ടിയും അമ്മയും തെളിവ് നൽകിയിരുന്നു. എന്നാൽ, പിന്നീട്‌ അച്ഛനെതിരെ പരാതിയില്ലെന്ന് പെൺകുട്ടി അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home