രണ്ട് ശബരിമല തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട > രണ്ട് ശബരിമല തീർഥാടകർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചിയ്യാരം സ്വദേശി സി എം രാജൻ (68), തിരുവനന്തപുരം സ്വദേശി പ്രകാശ് (58) എന്നിവരാണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. മല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Related News

0 comments