മണ്ണാർക്കാട് അപകടം: ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 04:16 PM | 0 min read

പാലക്കാട് > മണ്ണാർക്കാട് പനയംപാടത്ത് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രായോഗികത മനസിലാക്കി റോഡിന്റെ അപാകത പരിഹരിക്കുമെന്നും അപകട സ്ഥലം സന്ദർശിച്ച മന്ത്രി പറഞ്ഞു. ദേശീയപാത അതോറിറ്റിയോട് ഫണ്ട് ആവശ്യപ്പെടുമെന്നും കിട്ടിയില്ലെങ്കിൽ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് തുക ചെലവാക്കുമെന്നും മന്ത്രി പറഞ്ഞു.

അപകട വളവ് നവീകരണത്തിനായി വൈകാതെ പരിഹാരം ഉറപ്പാക്കും. റോഡിൽ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കും, സുരക്ഷ ഉറപ്പാക്കാൻ എൻ എച്ച് എ ഐ അധികൃതരായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. മുണ്ടൂർ, തച്ചമ്പാറ മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് ധനസഹായം നൽകുന്നത് മുഖ്യമന്ത്രിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. അതേസമയം, അപകടത്തിൽ പ്രതികളായ ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇവർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home