ഡിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം ; 7 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 11:17 PM | 0 min read

ദിണ്ടിഗൽ
തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ ആശുപത്രിയിൽ തീപിടിത്തത്തിൽ ഏഴു മരണം. എൻജിഒ കോളനിക്ക് സമീപം പ്രവർത്തിക്കുന്ന  സിറ്റിവൈ സ്വകാര്യ ആശുപത്രിയിൽ വ്യാഴം രാത്രി ഒമ്പതോടെയാണ്‌ അപകടം. നൂറിലധികംപേരെ കിടത്തി ചികിത്സിക്കുന്ന നാലുനില എല്ലുരോഗ ആശുപത്രി കെട്ടിടത്തിലാണ്‌ തീപിടിച്ചത്‌.

ഒടിവും ചതവുമായി പൂർണമായും കിടപ്പിലായ രോഗികളാണ്‌ ഏറെയുമുണ്ടായിരുന്നത്‌. പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത രോഗികൾക്ക്‌ അപകടമുണ്ടായപ്പോൾതന്നെ രക്ഷപ്പെടാൻ കഴിയാത്തതാണ്‌ ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചത്‌. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും മൂന്നുവയസുള്ള കുട്ടിയും മരിച്ചതായാണ് പ്രാഥമിക വിവരം. ഷോർട്ട് സർക്യൂട്ടാണ്  അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

അൻപതിലധികംപേരാണ് കുടുങ്ങിക്കിടന്നത്.  അഗ്‌നിരക്ഷാ സേന രാത്രി വൈകിയും തീയണക്കൽ തുടർന്നു. പരിക്കേറ്റവരെ ഇരുപതിലധികം ആംബുലൻസുകളിലായി ‍ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്‌.  വിവരമറിഞ്ഞ് മന്ത്രി ഐ പെരിയ
സാമി ആശുപത്രിയിലെത്തി.



deshabhimani section

Related News

0 comments
Sort by

Home