കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ കത്തിനശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 09:19 PM | 0 min read

കാസർകോട് > കാസർകോട് കുമ്പളം പച്ചമ്പളത്ത് അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ കത്തിനശിച്ചു. പച്ചമ്പളം ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. രജിസ്‌ട്രേഷന്‍ പോലുമാകാത്ത വാഹനവുമായി ​ഗ്രൗണ്ടിൽ അഭ്യാസപ്രകടനം നടത്തുമ്പോൾ  വാഹനത്തിന്റെ ടയറിന് തീപിടിക്കുകയായിരുന്നു.

തീപിടിച്ചതിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഉപ്പളയിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചു. വാഹനം പൂർണമായും കത്തിനശിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home