എതിരില്ലാത്ത ജയം ; വെറ്ററിനറി കോളേജ്‌ 
യൂണിയൻ എസ്‌എഫ്‌ഐക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 11:43 PM | 0 min read


കൽപ്പറ്റ
നുണക്കോട്ടകൾ തകർത്ത്‌ പൂക്കോട്‌ വെറ്ററിനറി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ഉജ്വല വിജയം നേടി. സർവകലാശാല ആസ്ഥാനത്തെ കാമ്പസ്‌ യൂണിയനിലേക്കും ബി ടെക് ഡെയറി കോളേജ്‌ യൂണിയനിലേക്കും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ചൊവ്വ നാമനിർദേശ പത്രികാ സമർപ്പണവും ബുധൻ സൂക്ഷ്‌മപരിശോധനയും പൂർത്തിയായപ്പോഴാണ്‌ വിജയം.  വെറ്ററിനറി കോളേജിൽ 18 മേജർ സീറ്റടക്കം 25ലും ബി ടെക്കിൽ 13 മേജർ സീറ്റുൾപ്പെടെ 18ലും എസ്‌എഫ്‌ഐക്ക്‌ മാത്രമാണ്‌  സ്ഥാനാർഥികളുണ്ടായിരുന്നത്‌.

വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ മരണത്തിന്റെ ഉത്തരവാദിത്വം എസ്‌എഫ്‌ഐയുടെ ചുമലിൽ വയ്‌ക്കാൻ  ശ്രമിച്ച മാധ്യമ അജൻഡ‌യ്‌ക്കും യുഡിഎഫ്‌–-ബിജെപി കള്ളപ്രചാരണങ്ങൾക്കും എതിരെയുള്ള  വിദ്യാർഥികളുടെ മറുപടിയായി ഈ വിജയം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമായി  യുഡിഎഫും ബിജെപിയും മരണം ഉപയോഗിച്ചു. ഇതിന്‌ മാധ്യമങ്ങൾ കൂട്ടുനിന്നു. മാനേജ്‌മെന്റ്‌, അക്കാദമിക്‌‌ കൗൺസിൽ തെരഞ്ഞെടുപ്പുകളിലും എസ്‌എഫ്‌ഐ വിജയിച്ചിരുന്നു.

കാലടിയിലും മിന്നുംജയം
കാലടി സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ   മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്‌എഫ്‌ഐ വിജയിച്ചു.കാലടി മുഖ്യകേന്ദ്രത്തിലെ പി എം അശ്വന്താണ്‌ ചെയർമാൻ. പന്മന പ്രാദേശിക കേന്ദ്രത്തിലെ എസ്‌ അനാമികയാണ്‌ വൈസ്‌ ചെയർപേഴ്‌സൺ. ജനറൽ സെക്രട്ടറിയായി പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ കെ അശ്വിൻ, ജോയിന്റ്‌ സെക്രട്ടറിമാരായി കാലടി മുഖ്യകേന്ദ്രത്തിലെ ഇ അദ്വൈത്, കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ കെ കെ അരുണിമ  എന്നിവരും വിജയിച്ചു. 

നുണക്കഥകളുമായി നിരന്തരം എസ്എഫ്ഐയെ വേട്ടയാടുന്ന കെഎസ്‌യു, എംഎസ്‌എഫ്‌, എബിവിപി, മാധ്യമസഖ്യത്തിനുള്ള വിദ്യാർഥികളുടെ മറുപടിയാണ് വിജയമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീയും സെക്രട്ടറി പി എം ആർഷോയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home