കൊല്ലം നടുവിലക്കരയിൽ യുഡിഎഫ് സീറ്റിൽ എൽഡിഎഫിന് മിന്നുന്ന ജയം

കൊല്ലം > കൊല്ലം നടുവിലക്കരയിൽ സീറ്റ് നഷ്ടപ്പെട്ട് യുഡിഎഫ്. യുഡിഎഫ് സീറ്റിൽ സിപിഐയിലെ സിന്ധു കോയിപ്പുറത്തിന് 351 വോട്ട് നേടി മിന്നുന്ന ജയം.
കോൺഗ്രസ് വാർഡ് അംഗമായിരുന്ന ബിന്ദുവിന്റെ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫ് സ്ഥാനാർഥി എസ് അഖില 238 ഉും ബിജെപി സ്ഥാനാർഥി ധന്യ 259 വോട്ടും നേടി. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ 14 വാർഡാണുള്ളത്. എൽഡിഎഫ് –-എട്ട്, യുഡിഎഫ് – നാല്, ബിജെപി –- ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
Related News

0 comments