കൊല്ലം തെറ്റുമുറിയിൽ ബിജെപി സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്

കൊല്ലം > തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കൊല്ലം തെറ്റുമുറിയിൽ ബിജെപിയുടെ സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. 390 വോട്ട് നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി എൻ തുളസി വിജയിച്ചത്. ബിജെപിയുടെ സുരേഷ് തച്ചയ്യന്റത്തിന് 202 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. യുഡിഎഫിന്റെ അഖിൽ പൂലേത് 226 വൊട്ടുകൾ നേടി. തെറ്റുമുറിയിൽ ബിജെപി അംഗം അമൽരാജ് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് (എട്ട്), യുഡിഎഫ് (മൂന്ന്), ബിജെപി (നാല്) സ്വതന്ത്രൻ (ഒന്ന്)എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.









0 comments