Deshabhimani

ചേവായൂർ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌: ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 10:35 PM | 0 min read

കൊച്ചി> ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഭരണസമിതിയുടെ പ്രവർത്തനം തടയണമെന്നും നയപരമായ തീരുമാനങ്ങൾ എടുക്കുന്നതും പുതിയ അംഗങ്ങളെ ചേർക്കുന്നതും വിലക്കണമെന്നുമുള്ള ആവശ്യങ്ങൾ ജസ്‌റ്റിസ് മുരളി പുരുഷോത്തമൻ നിരസിച്ചു.

നവംബർ 16ന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ വ്യാപക അക്രമമുണ്ടായെന്നും പലർക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും ആരോപിച്ച് 100 അംഗങ്ങൾ സമർപ്പിച്ച ഹർജിയിൽ പ്രാഥമികവാദം കേട്ടാണ് കോടതി ഇടക്കാല ആവശ്യം നിരസിച്ചത്. തുടർന്ന്‌ സമാന ആവശ്യം ഉന്നയിച്ച് സമർപ്പിച്ചിട്ടുള്ള കേസുകൾക്കൊപ്പം പരിഗണിക്കാൻ  മാറ്റി.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ ഇടപെടാനാകില്ലെന്നും സഹകരണ ആർബിട്രേഷൻ കോടതിയിൽ തെരഞ്ഞെടുപ്പുഹർജി ഫയൽ ചെയ്യുകയാണ് വേണ്ടതെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എതിർകക്ഷികളായ കെ എം സച്ചിൻദേവ് എംഎൽഎ, കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.



deshabhimani section

Related News

0 comments
Sort by

Home