ശബരിമല ദർശനത്തിന് ഒരു പ്രയാസവും ഉണ്ടായില്ല; സർക്കാർ സംവിധാനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി വി ഡി സതീശൻ

ശബരിമല > ശബരിമലയിലെ സർക്കാർ സംവിധാനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ശബരിമല ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് പ്രതിപക്ഷനേതാവ് സർക്കാർ സംവിധാനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ചത്. ദർശനത്തിന് ഒരു പ്രയാസവും ഉണ്ടായില്ലെന്നും തീർഥാടനം ഇതുവരെ പ്രശ്നങ്ങളില്ലാതെയാണ് പോയതെന്നും വി ഡി സതീശൻ പറഞ്ഞു. പൊലീസ് സംവിധാനവും നല്ലതുപോലെ പോകുന്നുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
Related News

0 comments