ഐടിഐ വിദ്യാർഥിയുടെ മരണം; പ്രതിശ്രുത വരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം > നെടുമങ്ങാട് ഐടിഎ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പ്രതിശ്രുത വരൻ സന്ദീപിനെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപ് പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചുപോയ ശേഷമായിരുന്നു മരണം.
ഇന്നലെ പകലാണ് ആനാട് വഞ്ചുവത്ത് താമസിക്കുന്ന നമിത (19) യെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സന്ദീപ് വീട്ടിൽ വന്നുപോയതിനു ശേഷം നമിതയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയനിലയിൽ കണ്ടത്.
യുവാവും നാട്ടുകാരും ചേർന്ന് നമിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വീട്ടിൽ സംഭവസമയം ആരും ഉണ്ടായിരുന്നില്ല. നമിത ആര്യനാട് ഗവ. ഐടിഐ ഇലക്ട്രോണിക്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ്. നമിതയുടേത് അത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Related News

0 comments