Deshabhimani

തദ്ദേശ ഭരണസമിതികളെ 
മുഖ്യമന്ത്രി ഇന്ന്‌ 
അഭിസംബോധന ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 11:25 PM | 0 min read


തിരുവനന്തപുരം
സംസ്ഥാനത്തെ തദ്ദേശസ്ഥാപന ഭരണസമിതികളെ തിങ്കൾ വൈകിട്ട് 3.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധനചെയ്യും. ഇതിനായി തദ്ദേശസ്ഥാപന  ഭരണസമിതികൾ പ്രത്യേക യോഗം ചേരും. പാലിയേറ്റീവ് പ്രവർത്തനം ഏകോപിപ്പിക്കാനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമാർജന പ്രവർത്തനം ഊർജിതപ്പെടുത്താനുമാണ്‌ യോഗം.

മാർച്ച് 30ഓടെ കേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും, അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഹരിതാഭമാക്കുകയാണ് ലക്ഷ്യം. രോഗികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാത്ത പരിചരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2025 നവംബർ ഒന്നിനകം സംസ്ഥാനം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തും.



deshabhimani section

Related News

0 comments
Sort by

Home