ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; 15 പേർക്ക് പരിക്ക്

മുണ്ടക്കയം > ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു 15 പേർക്ക് പരിക്ക്. മുണ്ടക്കയം കോരുത്തോട് റൂട്ടിൽ കോസടിക്ക് സമീപം ഇന്ന് പുലർച്ചെ നാലു മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ 17 തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments