മാർ ജോർജ്ജ് ജേക്കബ് കൂവക്കാടിന് ആശംസകളുമായി മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 07:39 AM | 0 min read

തിരുവനന്തപുരം > കത്തോലിക്ക സഭയുടെ കർദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ്ജ് ജേക്കബ് കൂവക്കാടിന് ആശംസകൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവർക്കാകെ അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്തോലിക്കാ സഭയുടെ കർദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ്ജ് കൂവക്കാട്ട് പിതാവിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവർക്കാകെ, പ്രത്യേകിച്ച് സിറോ മലബാർ സഭയ്ക്ക്, ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടക്കാരൻ ആയിരിക്കെ തന്നെ കർദിനാൾ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു എന്ന വസ്തുത. ഈ പുതിയ നിയോഗത്തിൽ സഭയെയും പൊതു സമൂഹത്തെ ആകെയും കൂടുതൽ ആഴത്തിൽ സേവിക്കാൻ കഴിയട്ടെയെന്നും പിണറായി വിജയൻ ആശംസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home