വേനലിൽ മധുരമാകാൻ കുടുംബശ്രീയുടെ തണ്ണിമത്തൻകൃഷി

തിരുവനന്തപുരം > വരാനിരിക്കുന്ന വേനൽക്കാലത്ത് മലയാളികളുടെ ദാഹമകറ്റാൻ കുടുംബശ്രീയുടെ തണ്ണിമത്തൻ മധുരമെത്തും. സംസ്ഥാനവ്യാപകമായി കൃഷിയിൽ പ്രാവീണ്യമുള്ള കുടുംബശ്രീ യൂണിറ്റുകളാകും തണ്ണിമത്തൻ കൃഷി ചെയ്യുക. "വേനൽ മധുരം' എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായി വരുംആഴ്ചയിൽത്തന്നെ തൈ നടീൽ പൂർത്തിയാകും.
രണ്ടരമാസംമുതൽ നാലുമാസംവരെയാണ് തണ്ണിമത്തൻ വിളയാനെടുക്കുന്നത്. ഡിസംബറിൽ നടുന്നതിലൂടെ ഫെബ്രുവരിമുതൽ ഏപ്രിൽവരെ തണ്ണിമത്തൻ വിപണിയിലെത്തിക്കാൻ കുടുംബശ്രീ പ്രവർത്തകർക്ക് കഴിയും. വിളവെടുക്കാൻ വ്യത്യസ്‌ത കാലയളവാണ് വിവിധതരം തണ്ണിമത്തനുകൾക്കുള്ളത്. ഇതനുസരിച്ചാകും നടീൽ. മുൻവർഷം കടുത്ത വേനലിൽ തണ്ണിമത്തന് വിപണിയിൽ ലഭിച്ച വൻ സ്വീകാര്യത ഇത്തവണയും ഉണ്ടാകും.
കൃഷിചെയ്യാൻ താൽപ്പര്യമുള്ള യൂണിറ്റിന് 25,000 രൂപയുടെ സഹായം കുടുംബശ്രീ നൽകും. കുറഞ്ഞത് ഒരേക്കറിലെങ്കിലും കൃഷി ചെയ്യണം.
വിളവെടുപ്പ് സമയത്തെ വിപണി വിലയ്ക്ക് അനുസൃതമായിട്ടാകും വിൽപ്പന. കുടുംബശ്രീ വിപണന കേന്ദ്രങ്ങളിലും ഇതര മാർക്കറ്റുകളിലും തണ്ണിമത്തൻ ലഭ്യമാക്കും.









0 comments