ബസ്‍സ്റ്റാൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 01:24 PM | 0 min read

ഇടുക്കി > ബസ് കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഈടുക്കി കട്ടപ്പന പ്രൈവറ്റ് ബസ്റ്റാൻഡിൽ ഞായറാഴ്ച നടന്ന സംഭവത്തിലാണ് നടപടി. ബൈസൺ വാലി സ്വദേശി സിറിൽ വർഗീസിന്റെ ലൈസൻസാണ് ഇടുക്കി ആർടിഒ ഒരു മാസത്തേക്ക് സസ്പെൻഡ്‌ ചെയ്തത്. ഡ്രൈവറെ എടപ്പാൾ ഐഡിടിആറിൽ ഒരു മാസത്തെ ഡ്രൈവിങ് പരിശീലനത്തിനും അയച്ചു.

റിവേഴ്സ് എടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ബസ് മുന്നോട്ട് നീങ്ങി ബസ്‍സ്റ്റാൻഡിലെ ഇരിപ്പിടത്തിൽ ബസ് കാത്തിരുന്ന കുമളി സ്വദേശി വിഷ്ണുവിനെ ഇടിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് നിഗമനം. കട്ടപ്പന–നെടുങ്കണ്ടം റൂട്ടിൽ ഓടുന്ന ദിയാമോൾ എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home