Deshabhimani

തിരുവനന്തപുരത്ത് 
ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 01:27 AM | 0 min read


തിരുവനന്തപുരം
കേരളത്തെ വിജ്ഞാനസമൂഹമാക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഏഴ് മുതൽ 10 വരെ തിരുവനന്തപുരത്ത് ഉദ്യമ 1.0 ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും. ജനുവരിയിൽ കുസാറ്റിൽ നടക്കുന്ന കോൺക്ലേവിന്റെ ആദ്യഘട്ടമാണിത്. നിലവിലുള്ള പാഠ്യക്രമവും സാങ്കേതികപരിശീലന പരിപാടിയും പരിഷ്‌ക്കരിക്കാൻ  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന്  മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മലയാളിസംരംഭകരും സാങ്കേതികവിദഗ്ധരും സർക്കാർ പ്രതിനിധികളും ചർച്ച നയിക്കും. ശനി പകൽ 1.30ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ഉദ്യമ 1.0 മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷനാകും. ഡോ. അനിൽ സഹസ്രബുദ്ധ വിശിഷ്ടാതിഥിയാകും. ഞായറാഴ്ച മുതൽ 1-0 വരെ മാസ്‌കറ്റ് ഹോട്ടലിൽ 16 സെക്ഷനിൽ അറുപതിലധികം വിദഗ്ധർ ചർച്ച നടക്കും. എൻജിനീയറിങ് പോളിടെക്നിക് കോളേജുകളിൽ നിന്നും അധ്യാപകരും ചർച്ചയിൽ പങ്കെടുക്കും.

വിദ്യാർഥികളുടെ നൂതന ഗവേഷണ ഉത്പന്നങ്ങളുടെ പ്രദർശനമേള ശനിയാഴ്ച രാവിലെ 10ന് പാളയം എൽഎംഎസ് കോമ്പൗണ്ടിലെ സിഎസ്ഐ വിമൻസ് സെന്റർ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. 10ന് മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ഐഎജി കോൺക്ലേവ് ഗ്രാൻഡ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ചടങ്ങിൽ വിഷൻ ഡോക്യുമെന്റിന്റെ കരട് പ്രകാശനം ചെയ്യും.      സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന കലാപരിപാടികളും നടക്കും. വെബ്സൈറ്റ് : udyamadtekerala.in.



deshabhimani section

Related News

0 comments
Sort by

Home