നവീൻ ബാബുവിന്റെ മരണം: അന്വേഷണം ശരിയായ ദിശയിലെന്ന് സർക്കാർ

കൊച്ചി> കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വീഴ്ചയില്ലെന്നും ശരിയായ ദിശയിലെന്നും സർക്കാർ. നവീൻ ബാബുവിന്റെ കുടുംബത്തെ വിശ്വാസത്തിലെടുത്ത് അന്വേഷണം പൂർത്തിയാക്കുമെന്നും ഹെെക്കോടതിയിൽ വെള്ളിയാഴ്ച സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ അറിയിക്കും. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നില്ലെന്നും അറിയിക്കും.
കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിക്കുക. ഹർജിയിൽ പ്രത്യേക പൊലീസ് സംഘത്തോട് കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജിയിൽ 9ന് വിശദമായ വാദം കേൾക്കും. കെ നവീൻ ബാബുവിനെ ഒക്ടോബർ 15നാണ് കണ്ണൂരിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.









0 comments