പാലപ്പിള്ളിയിൽ കാട്ടാന സെപ്ടിക് ടാങ്കിൽ വീണു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 10:54 AM | 0 min read

തൃശൂർ > തൃശൂർ പാലപ്പിള്ളിയിൽ കാട്ടാന സെപ്ടിക് ടാങ്കിൽ വീണു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ ടാങ്കിലാണ് കുട്ടിയാന വീണത്. പൊലീസും വനം വകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ജെസിബി ഉപയോ​ഗിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്. രാവിലെ എട്ടോടെയാണ് ഉപയോ​ഗശൂന്യമായി കിടന്ന സെപ്ടിക് ടാങ്കിൽ കാട്ടാന വീണത്

കുട്ടിയാനയുടെ ശരീരത്തേക്ക് മണ്ണ് വീണ് കിടന്നതിനാൽ സ്വയം എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇത് ജെസിബി ഉപയോ​ഗിച്ച് മാറ്റി ആനയെ പുറത്തുകടത്താനാണ് ശ്രമിക്കുന്നത്. ഏകദേ​​ശം 200 വാര അകലെ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home