Deshabhimani

വയനാട് ദുരന്തം: കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ എല്‍ഡിഎഫ് ഉപരോധം വ്യാഴാഴ്ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 06:23 PM | 0 min read

കൊച്ചി> വയനാട് ദുരന്തം സംഭവിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാനത്തിന് അര്‍ഹമായ ധനസഹായം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വ്യാഴാഴ്ച എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 10ന് എറണാകുളം ബിഎസ്എന്‍എല്‍ ഭവനുമുന്നില്‍ സംഘടിപ്പിക്കുന്ന ഉപരോധം എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്യും.

ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളുക തുടങ്ങി കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിഞ്ഞുനില്‍ക്കുകയാണ്. അടിയന്തരസഹായം ആവശ്യപ്പെട്ട് കേരളം ആഗസ്ത് 17നുതന്നെ അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ തുക അനുവദിച്ചില്ല.

വ്യാഴം രാവിലെ 10ന് എറണാകുളം മേനക ജങ്ഷനില്‍നിന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബോട്ടുജെട്ടിക്കുസമീപത്തെ ബിഎസ്എന്‍എല്‍ ഭവനിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്ന് 10.30 മുതല്‍ ഒന്നുവരെ ഓഫീസ് ഉപരോധിക്കാനും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 



deshabhimani section

Related News

0 comments
Sort by

Home