1000 ബൈക്കേഴ്‌സ്‌ ലോക റെക്കോഡിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 02:00 AM | 0 min read


കൽപ്പറ്റ
വയനാട് ടൂറിസം വികസനത്തിന്റെ ഭാഗമായി 1000 ബൈക്ക് റൈഡർമാർ ഒന്നിച്ച് 80 കിലോമീറ്റർ റൈഡ് നടത്തിയതോടെ പിറന്നത്  ലോക റെക്കോഡ്. ഞായറാഴ്‌ചയാണ്‌  1000 റൈഡർമാർ റിസോർട്ട് ആൻഡ്‌ എന്റർടെയ്‌ൻമെന്റ് പാർക്കായ മേപ്പാടിയിലെ 1000 ഏക്കറിൽനിന്ന് ഗുണ്ടൽപേട്ടിലേക്ക് റൈഡ് നടത്തിയത്. വയനാട് ടൂറിസത്തിന് പുത്തൻ ഉണർവേകാൻ റോയൽ എൻഫീൽഡ് ഹിമാലയൻ ക്ലബ്ബും പൊക്ക് മോട്ടോർ സ്പോർട്ടും ചേർന്ന് ‘സെർവോ യൂത്ത്ഫുൾ വയനാട് 1000 റൈഡേഴ്സ് ടു ബോചെ 1000 ഏക്കർ' എന്ന പേരിൽ നടത്തിയ യാത്രയാണ് കലാം ലോക റെക്കോഡിൽ  ഇടം നേടിയത്.

രാവിലെ 9ന്‌ ആരംഭിച്ച ബൈക്ക് റാലിയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രമുഖ  റൈഡർമാർ പങ്കെടുത്തു. റാലി ബോചെ ഫ്ലാഗ് ഓഫ് ചെയ്തു.  പകൽ 12 ഓടെ ഗുണ്ടൽപേട്ടിൽ എത്തി. തുടർന്ന്   റൈഡർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.  റൈഡിൽ പങ്കെടുത്തവരിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടയാൾക്ക്‌ 10 ലക്ഷം രൂപ വിലവരുന്ന സൂപ്പർബൈക്ക് സമ്മാനമായി നൽകും. യുവാക്കളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന  പരിപാടി കൂടുതൽ സഞ്ചാരികളെ വയനാട്ടിലേക്ക് ആകർഷിക്കുമെന്ന് ബോചെ പറഞ്ഞു.  പരിപാടി വൻ വിജയത്തിലേക്കെത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home