ഇന്ത്യയുടെ 
സ്‌റ്റാര്‍ട്ടപ്
കിരീടത്തില്‍ 
കേരളമൊരു രത്നം: തരൂര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 12:44 AM | 0 min read

തിരുവനന്തപുരം > ഇന്ത്യയുടെ അതിവേഗം വളരുന്ന സ്‌റ്റാർട്ടപ് കിരീടത്തിലെ തിളങ്ങുന്ന രത്നമാണ് കേരളത്തിലെ സ്‌റ്റാർട്ടപ് രം​ഗമെന്ന് ശശി തരൂർ എംപി. കേരളത്തിലെ സ്‌റ്റാർട്ടപ് സംവിധാനത്തിന്റെ നേട്ടങ്ങളെയും കെട്ടുറപ്പിനെയും അദ്ദേഹം അഭിനന്ദിച്ചു. കേരള സ്‌റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2024-ന്റെ സമാപനദിവസത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തരൂർ.

നൂതനാശയങ്ങൾ, പുത്തൻ കണ്ടുപിടിത്തങ്ങൾ, സുസ്ഥിരത, സമഗ്രത തുടങ്ങിയവയിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിലൂടെയാണ് കേരളത്തിന് മികവ് സാധ്യമായത്. സങ്കീർണമായ ആശയങ്ങൾ നടപ്പാക്കി വിജയിപ്പിക്കുന്നതിൽ കേരളത്തിലെ സ്‌റ്റാർട്ടപ്പുകൾ വിജയിച്ചിട്ടുണ്ട്. രാജ്യത്തെ സ്‌റ്റാർട്ടപ് ഇക്കോസിസ്‌റ്റം ഇതുവരെ കൈവരിച്ച നേട്ടങ്ങൾക്ക് ആക്കംകൂട്ടാൻ  ഒരു കുതിച്ചുചാട്ടം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്‌–- അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home