കളമശേരി കൊലപാതകം; തെളിവെടുപ്പിനിടെ രണ്ട് ഫോണുകൾ കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 11:50 AM | 0 min read

കൊച്ചി> കളമശേരിയിലെ ജെയ്സി എബ്രഹാമിന്റെ കൊലപാതകത്തിൽ പൊലീസ് പ്രതി ഗിരീഷ് ബാബുവുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സ്കൂബ ഡൈവേഴ്സിൻ്റെ സഹായത്തോടെ പുഴയിൽ നടത്തിയ പരിശോധനയിൽ രണ്ടു മൊബൈൽ ഫോണുകൾ കണ്ടെത്തി. ഫോണുകൾ ജെയ്സി എബ്രഹാമിൻ്റെ ഫ്ലാറ്റിൽ നിന്നും കവർന്നതാണെന്ന് പ്രതി സമ്മതിച്ചു.

ഈ മാസം 17നാണ് പെരുമ്പാവൂർ ചുണ്ടിക്കുഴിയിൽ കോറോത്തുകുടി വീട്ടിൽ ജെയ്സി അബ്രഹാമിനെ(55) ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കളമശേരി കൂനംതൈ അമ്പലത്തിനുസമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഒറ്റയ്ക്കാണ് അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത്.

മകളുടെ ഫോണ്‍ കോളിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വാതിൽ ചവിട്ടി പൊളിച്ചാണ് ഫ്ലാറ്റിൻ്റെ അകത്ത് കയറിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ മുഖം വികൃതമാക്കിയ തരത്തിൽ ജെയ്സിയുടെ മൃ​തദേഹം കണ്ടെത്തുകയായിരുന്നു.

ജെയ്സിയുടെ പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.



deshabhimani section

Related News

0 comments
Sort by

Home