വീട്ടുകാർ ഉറങ്ങിക്കിടക്കവെ വീടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 12:49 PM | 0 min read

ചാലക്കുടി > തൃശൂരിൽ വീട്ടുകാർ ഉറങ്ങിക്കിടക്കവെ വീടിന് തീപിടിച്ചു. ചാലക്കുടി സിഎംഐ പബ്ലിക് സ്കൂളിന് സമീപം തെറ്റയിൽ ജോൺസന്റെ വീടിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ജോൺസൺ, ഭാര്യ ഡെയ്സി, മകൻ ആഷിക്, മകൾ അനിറ്റ ഇവരുടെ മൂന്ന് മാസം പ്രായമുള്ള മകൾ എന്നിവർ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.

വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ വാതിൽ ചവിട്ടി തുറന്നാണ് വീട്ടിനകത്ത് അകപെട്ടവരെ രക്ഷപെടുത്തിയത്. ശ്വാസതടസം അനുഭവപ്പെട്ട ജോൺസണെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട് സർക്യൂട്ടാണ്  അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ വീടിന് കനത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടറിൽ തീപടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.



deshabhimani section

Related News

View More
0 comments
Sort by

Home