‘ബിജെപി അലവലാതി പാർടി’ ; കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല : വെള്ളാപ്പള്ളി നടേശൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 12:53 AM | 0 min read


ആലപ്പുഴ
സംസ്ഥാനത്ത്‌ ഭരണവിരുദ്ധ വികാരമില്ലെന്ന്‌ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ ചേലക്കര തോൽക്കേണ്ടേ. പാലക്കാടും ഇടതുപക്ഷത്തിന്‌ വോട്ട്‌ കൂടി. സർക്കാരിനും പാർടിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്‌. ബിജെപിയുടെ സംഘടനാ സംവിധാനം തകർന്നു. തമ്മിലടിയായതോടെ ബിജെപി അലവലാതി പാർടിയായി മാറി. ലീഗ്‌ വർഗീയ പാർടിതന്നെയാണ്‌. പേരുതന്നെ മുസ്ലിം കൂട്ടായ്‌മയെന്നാണ്‌. അതൊരു മതപ്പാർടിയാണ്‌. പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ്‌ ഇ പി ജയരാജന്റെ അനുമതി വാങ്ങേണ്ടതായിരുന്നു. വിവാദം അനവസരത്തിലായി. പാർടിയെയും തന്നെയും തകർക്കാനാണ്‌ ഇതെന്ന്‌ ഇ പി വാദിച്ചാൽ അത്‌ തെറ്റെന്ന്‌ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home