പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം: മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട്‌ തേടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 04:04 PM | 0 min read

നെയ്യാറ്റിൻകര> കലോത്സവത്തിന്റെ പ്രധാന വേദിയായ നെയ്യാറ്റിൻകര ഗവ. ബോയ്സ് സ്കൂളിൽ കയറിന്റെ കുരുക്കഴിക്കാൻ പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട്‌ തേടി. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട്‌ സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിനോട്‌ മന്ത്രി നിർദ്ദേശിച്ചു.

ജില്ല കലോത്സവത്തിന്റെ പതാക ഉയർത്തൽ ചടങ്ങിനിടെയാണ് പതാകയുടെ കയർ കുരുങ്ങിയത്. ഇത്‌ നേരെയാക്കാൻ സ്‌കൂളിലെ തന്നെ വിദ്യാർഥി  കൊടിമരത്തിൽ കയറുകയായിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ്‌ ഉയർന്നത്‌.



deshabhimani section

Related News

0 comments
Sort by

Home